നിന്‍ സ്നേഹം മാത്രം [nin snēhaṁ mātraṁ] lyrics

Songs   2025-01-07 14:40:07

നിന്‍ സ്നേഹം മാത്രം [nin snēhaṁ mātraṁ] lyrics

നിന്‍ സ്നേഹം മാത്രം നീ എന്നെ താങ്ങി

ആപത്തിലും ദുഃഖത്തിലും

നിന്‍ കൈകള്‍ എന്നെ താങ്ങി- യേശുവേ

നിന്‍ കൈകള്‍ എന്നെ താങ്ങി

സ്നേഹം തേടി അലഞ്ഞു ഞാന്‍

എങ്ങും കണ്ടതില്ല

കുരിശിന്‍ മീതെ കണ്ടു ഞാന്‍

നിന്‍റെ സ്നേഹം എന്നും

യേശുവേ.... രക്ഷകാ....

(നിന്‍ സ്നേഹം)

ബന്ധുക്കള്‍ എന്നെയും കൈവിട്ടാലും

നാഥനിന്‍ കരങ്ങള്‍ എന്നെ താങ്ങുമേ

പിതാവേ നിന്‍റെ സ്നേഹം ഞാന്‍ കണ്ടേ

സ്നേഹത്തിന്‍ ആഴത്തില്‍ യേശുവേ കണ്ടേ

നാഥാ... നിന്‍ സ്നേഹം...

മനുഷ്യര്‍ വാഴ്വില്‍ തേടി ഞാന്‍

സ്നേഹം കണ്ടതില്ല

നാഥന്‍ മീതെ കണ്ടു ഞാന്‍

ദിവ്യ സ്നേഹം എന്നും

യേശുവേ.... രക്ഷകാ....

അമ്മയ്ക്കു മേലേ നീ സ്നേഹം തന്നു

എപ്പോഴും നിന്നോട് ചേര്‍ത്തണച്ചു

പിതാവേ നിന്‍റെ സ്നേഹം ഞാന്‍ കണ്ടേ

സ്നേഹത്തിന്‍ ആഴത്തില്‍ യേശുവേ കണ്ടേ

നാഥാ... നിന്‍ സ്നേഹം...

മനുഷ്യര്‍ വാഴ്വില്‍ തേടി ഞാന്‍

സ്നേഹം കണ്ടതില്ല

നാഥന്‍ മീതെ കണ്ടു ഞാന്‍

ദിവ്യ സ്നേഹം എന്നും

യേശുവേ.... രക്ഷകാ....

പാപിയായ് എന്നെ നീ ഏറ്റുകൊണ്ടു

പാപത്തില്‍ നിന്നെന്നേ മുക്തനാക്കി

പിതാവേ നിന്‍റെ ഞാന്‍ കണ്ടേ

സ്നേഹത്തിന്‍ ആഴത്തില്‍ യേശുവേ കണ്ടേ

നാഥാ... നിന്‍ സ്നേഹം...

സ്നേഹം തേടി അലഞ്ഞു ഞാന്‍

എങ്ങും കണ്ടതില്ലാ

കുരിശിന്‍ മീതെ കണ്ടു ഞാന്‍

നിന്‍റെ സ്നേഹം എന്നും യേശുവേ.... രക്ഷകാ.... (നിന്‍ സ്നേഹം മാത്രം)

See more
Malayalam Christian Songs more
  • country:India
  • Languages:Malayalam
  • Genre:
  • Official site:
  • Wiki:
Malayalam Christian Songs Lyrics more
Excellent Songs recommendation
Popular Songs
Copyright 2023-2025 - www.lyricf.com All Rights Reserved