പണ്ടൊരു നാളൊരു സമര്യന്‍ [paṇṭeāru nāḷeāru samaryan] [Transliteration]

Songs   2025-01-04 03:11:18

പണ്ടൊരു നാളൊരു സമര്യന്‍ [paṇṭeāru nāḷeāru samaryan] [Transliteration]

പണ്ടൊരു നാളൊരു സമര്യന്‍

ജെറുസലേമിന്‍ വീഥിയില്‍

ചേതനയറ്റ ശരീരവുമായ്

കണ്ടു തന്‍ കുലശത്രുവിനെ

നിലവിളി കേട്ടവന്‍ അണഞ്ഞപ്പോള്‍

നിറമിഴിയോടെ കനിവേകി

കരുണയോടവന്‍ മുറിവുകള്‍

കഴുകി തുടച്ചു വിനയനായ്

നല്ല ശമര്യനെപ്പോലെ ജീവിക്കാം

ദൈവസ്നേഹമിതാണെന്നു ചൊല്ലീടാം

മുന്‍പേ പോയൊരു ഗുരുവരന്‍

ലേവ്യനും ഉന്നത ശ്രേഷ്ഠനും

കണ്ടു പക്ഷേ കാണാതെ മാറിയകന്നു

പരിപാലിക്കാതെ പോയ്മറഞ്ഞു

നല്ല ശമര്യനെപ്പോലെ ജീവിക്കാം

ദൈവസ്നേഹമിതാണെന്നു ചൊല്ലീടാം

പണ്ടൊരു നാളൊരു സമര്യന്‍

ജെറുസലേമിന്‍ വീഥിയില്‍

മുറിവേറ്റ തന്‍ കുലശത്രുവിനെ

തോഴനെപ്പോലവന്‍ പാലിച്ചു

See more
Malayalam Christian Songs more
  • country:India
  • Languages:Malayalam
  • Genre:
  • Official site:
  • Wiki:
Malayalam Christian Songs Lyrics more
Excellent Songs recommendation
Popular Songs
Copyright 2023-2025 - www.lyricf.com All Rights Reserved