Someone Like You [Malayalam translation]

Songs   2024-12-19 05:41:55

Someone Like You [Malayalam translation]

നീ സ്വന്തമായി താമസം തുടങ്ങിയെന്നു് ഞാന്‍ കേട്ടു.

നീ ഒരു പെണ്‍കുട്ടിയെ ഇഷ്ടപ്പെട്ടെന്നും ഇപ്പോള്‍ കല്യാണം കഴിഞ്ഞെന്നും.

നിന്റെ സ്വപ്ന സാക്ഷാത്കാരമായിരുന്നിതെന്നും ഞാന്‍ കേട്ടു.

ഞാന്‍ നിനക്കു തരാത്ത കാര്യങ്ങള്‍ അവള്‍ നിനക്കു് നല്‍കിയെന്നു് ഞാന്‍ ഊഹിയ്ക്കുന്നു.

പഴയ സുഹൃത്തേ, നീ എന്താണിത്ര നാണിയ്ക്കുന്നതു്.

നുണ ഒളിയ്ക്കുന്നതും പറയാതെ മാറി നില്‍ക്കുന്നതും നിനക്കു് ചേരില്ല.

വിളിയ്ക്കാതെ പെട്ടെന്നു് കയറി വരുന്നതു് എനിയ്ക്കിഷ്ടമുള്ളതല്ല,

പക്ഷേ എനിയ്ക്കു് മാറി നില്‍ക്കാനായില്ല, എനിയ്ക്കതിനോടു് പൊരുതാനായില്ല.

നീ എന്റെ മുഖം കാണുമെന്നും നിനക്കോര്‍മ്മ വരുമെന്നും ഞാന്‍ പ്രതീക്ഷിച്ചു,

എനിയ്ക്കു് ഇതു് തീര്‍ന്നില്ലെന്നു്.

പോട്ടെ, ഞാന്‍ നിന്നെപ്പോലെ ആരെയെങ്കിലും കണ്ടുപിടിച്ചോളാം.

നിങ്ങള്‍ക്കു് രണ്ടു് പേര്‍ക്കും നല്ലതു് മാത്രമേ ഞാന്‍ ആഗ്രഹിയ്ക്കുന്നുള്ളൂ.

എന്നെ മറക്കരുതു്, ഞാന്‍ കേഴുന്നു, നീ പറഞ്ഞതു് ഞാനോര്‍ക്കുന്നു:

"സ്നേഹം ചിലപ്പോള്‍ നീണ്ടു് നില്‍ക്കും പക്ഷേ പകരം ചിലപ്പോളതു് വേദനിപ്പിയ്ക്കും"

സ്നേഹം ചിലപ്പോള്‍ നീണ്ടു് നില്‍ക്കും പക്ഷേ പകരം ചിലപ്പോളതു് വേദനിപ്പിയ്ക്കും, ശരിയാ.

സമയം എത്ര പെട്ടെന്നാണു് പറക്കുന്നതെന്നു് നിനക്കറിയാം.

ഇന്നലെ മാത്രമായിരുന്നു നമ്മുടെ ജീവിതത്തിലെ സമയം.

നമ്മള്‍ ജനിച്ചതും വളര്‍ന്നതും എത്ര പെട്ടെന്നായിരുന്നു.

നമ്മുടെ സുന്ദര ദിനങ്ങളുടെ അത്ഭുതത്തിന്റെ ഉള്ളില്‍.

വിളിയ്ക്കാതെ പെട്ടെന്നു് കയറി വരുന്നതു് എനിയ്ക്കിഷ്ടമുള്ളതല്ല,

പക്ഷേ എനിയ്ക്കു് മാറി നില്‍ക്കാനായില്ല, എനിയ്ക്കതിനോടു് പൊരുതാനായില്ല.

നീ എന്റെ മുഖം കാണുമെന്നും നിനക്കോര്‍മ്മ വരുമെന്നും ഞാന്‍ പ്രതീക്ഷിച്ചു,

എനിയ്ക്കു് ഇതു് തീര്‍ന്നില്ലെന്നു്.

പോട്ടെ, ഞാന്‍ നിന്നെപ്പോലെ ആരെയെങ്കിലും കണ്ടുപിടിച്ചോളാം.

നിങ്ങള്‍ക്കു് രണ്ടു് പേര്‍ക്കും നല്ലതു് മാത്രമേ ഞാന്‍ ആഗ്രഹിയ്ക്കുന്നുള്ളൂ.

എന്നെ മറക്കരുതു്, ഞാന്‍ കേഴുന്നു, നീ പറഞ്ഞതു് ഞാനോര്‍ക്കുന്നു:

"സ്നേഹം ചിലപ്പോള്‍ നീണ്ടു് നില്‍ക്കും പക്ഷേ പകരം ചിലപ്പോളതു് വേദനിപ്പിയ്ക്കും", ശരിയാ.

വിഷമമില്ലാത്തതോ കരുതലുകളോ ഒന്നും താരതമ്യമില്ലാത്തതാണു്.

സങ്കടങ്ങളും തെറ്റുകളുമാണു് ഓര്‍മ്മകളാവുന്നതു്.

ഇതിത്രയും കയ്പു്മധുര സ്വാദാകുമെന്നാരാ നിനച്ചതു്?

പോട്ടെ, ഞാന്‍ നിന്നെപ്പോലെ ആരെയെങ്കിലും കണ്ടുപിടിച്ചോളാം.

നിങ്ങള്‍ക്കു് രണ്ടു് പേര്‍ക്കും നല്ലതു് മാത്രമേ ഞാന്‍ ആഗ്രഹിയ്ക്കുന്നുള്ളൂ.

എന്നെ മറക്കരുതു്, ഞാന്‍ കേഴുന്നു, നീ പറഞ്ഞതു് ഞാനോര്‍ക്കുന്നു:

"സ്നേഹം ചിലപ്പോള്‍ നീണ്ടു് നില്‍ക്കും പക്ഷേ പകരം ചിലപ്പോളതു് വേദനിപ്പിയ്ക്കും".

പോട്ടെ, ഞാന്‍ നിന്നെപ്പോലെ ആരെയെങ്കിലും കണ്ടുപിടിച്ചോളാം.

നിങ്ങള്‍ക്കു് രണ്ടു് പേര്‍ക്കും നല്ലതു് മാത്രമേ ഞാന്‍ ആഗ്രഹിയ്ക്കുന്നുള്ളൂ.

എന്നെ മറക്കരുതു്, ഞാന്‍ കേഴുന്നു, നീ പറഞ്ഞതു് ഞാനോര്‍ക്കുന്നു:

"സ്നേഹം ചിലപ്പോള്‍ നീണ്ടു് നില്‍ക്കും പക്ഷേ പകരം ചിലപ്പോളതു് വേദനിപ്പിയ്ക്കും"

സ്നേഹം ചിലപ്പോള്‍ നീണ്ടു് നില്‍ക്കും പക്ഷേ പകരം ചിലപ്പോളതു് വേദനിപ്പിയ്ക്കും, ശരിയാ.

  • Artist:Adele
  • Album:"21" (2011)
See more
Adele more
  • country:United Kingdom
  • Languages:English
  • Genre:Pop, R&B/Soul
  • Official site:https://adele.com/
  • Wiki:http://en.wikipedia.org/wiki/Adele
Adele Lyrics more
Adele Featuring Lyrics more
Adele Also Performed Pyrics more
Excellent Songs recommendation
Popular Songs
Copyright 2023-2024 - www.lyricf.com All Rights Reserved