ഹോറബ്ബിലെ കത്തും തീനാളങ്ങൾ Horebile Kathum Theenaalangal [In Malayalam] lyrics

Songs   2025-01-10 01:50:38

ഹോറബ്ബിലെ കത്തും തീനാളങ്ങൾ Horebile Kathum Theenaalangal [In Malayalam] lyrics

ഹോറബ്ബിലെ കത്തും തീനാളങ്ങൾ

എന്റെ ആത്മാവിൽ നീ കത്തിച്ചീടേണമേ

സീനായിലെ നീതി പ്രമാണങ്ങൾ എന്റെ

ഹൃദയത്തിൽ നീ പതിച്ചീടേണമേ

ആബാ എന്റെ നാഥാ നീയേ ഏക ദൈവം -- ഹോറബ്ബിലെ

ഈസോപ്പു കൊണ്ടെന്നെ കഴുകേണമേ

ഞാൻ ശുദ്ധനായിടട്ടെ

അങ്ങെന്നെ സ്നേഹത്താൽ തഴുകേണമേ

നിർമ്മലൻ ആയിടട്ടെ

നിൻസ്നേഹ കൽപന എൻ പാതയിൽ

വെൺശോഭ വിതറീടട്ടെ

ആബാ എന്റെ നാഥാ നീയേ ഏക ദൈവം -- ഹോറബ്ബിലെ

ഷാരോണിലെ മണി തൂമഞ്ഞുപോൽ ഇനി

എന്നുള്ളം വിളങ്ങീടട്ടെ

ലെബനോനിൽ വിരിയും ശോശന്നപ്പൂ ഞാൻ

സൗരഭ്യം ഏകിടട്ടെ

നിൻസ്നേഹ വചനത്താൽ എൻ മാനസം

നവജീവൻ നേടിടട്ടെ

ആബാ എന്റെ നാഥ നീയേ ഏക ദൈവം -- ഹോറബ്ബിലെ

See more
K.G. Markose more
  • country:India
  • Languages:Malayalam
  • Genre:Religious, Singer-songwriter
  • Official site:
  • Wiki:
K.G. Markose Lyrics more
K.G. Markose Featuring Lyrics more
Excellent Songs recommendation
Popular Songs
Copyright 2023-2025 - www.lyricf.com All Rights Reserved